മക്കയിൽ ബസ് അപകടത്തിൽപ്പെട്ട് 2 പേർ മരിച്ചു; ഒമ്പത് പേർക്ക് പരിക്ക്

മക്കയിൽ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മക്ക റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു.

50 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

മക്ക റുസൈഫ പാലത്തിലെ സി-റിംഗിൽ വെച്ചാണ് അപകടമുണ്ടായത്. അപകട്ടിൽ പാലത്തിനും കേടുപാടുകൾ സംഭവിച്ചു.

സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ മക്ക മേഖലയിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിന് ഇന്നലെ രാത്രി 11:23 നാണ് അപകടം സംബന്ധിച്ച് റിപ്പോർട്ട് ലഭിക്കുന്നത്.

ഉടൻ തന്നെ 6 ആംബുലൻസ് ടീമുകളെ അപകട സ്ഥലത്തേക്കയച്ചു. ആദ്യ സംഘം സ്ഥലത്തെത്തിയ ശേഷമാണ് രണ്ട് പേർ മരിച്ചതായും, ഒമ്പത് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ടവരും മരിച്ചവരും ഏത് രാജ്യക്കാരാണെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

പരിക്കേറ്റവരെ അൽനൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും അൽ-സാഹിറിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്കും ചികിത്സക്കായി മാറ്റി. ആരുടേയും പരിക്ക് ഗുരതരമല്ലെന്നാണ് ഇപ്പോൾ അറിയുന്നത്.

Share
error: Content is protected !!