മൂന്നര പതിറ്റാണ്ടിൻ്റെ പ്രവാസം ബാക്കിയാക്കി മലയാളി സൗദിയിൽ നിര്യാതനായി
മലയാളി പ്രവാസി സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പുകയൂർ, എ.ആർ നഗർ സ്വദേശി മുസ്തഫ കാട്ടീരി എന്ന ടേസ്റ്റി മുസ്തഫയാണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽവെച്ചായിരുന്നു മരണം.
34 വർഷമായി പ്രവാസിയാണ്. ജിദ്ദയിലെ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. ജിദ്ദ മൈത്രി കൂട്ടായ്മയുടെയും ജിദ്ദ നവോദയയുടേയും സജീവ പ്രവർത്തകൻ കൂടിയാണ്.
മുസ്തഫയുടെ മരണം ജിദ്ദയിലെ മലയാളി സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. അവിശ്വസനീയമായ വാർത്തയെന്നായിരുന്നു പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്യ.
ജിദ്ദ കിങ്അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഭാര്യമാർ: സക്കീന, മൈമൂന.
മക്കൾ നിയാസ്, നിസാർ, നിഹാല, മാസിൻ.
പിതാവ് പരേതനായ മൊയ്‌തീൻ ഹാജി, മാതാവ് ഫാത്തിമ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക