ഡാറ്റയും ബാറ്ററിയും തീർക്കുന്നു; ഗുഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തു

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് 16 ആപ്പുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ബാറ്ററി പെട്ടന്ന് തീർന്നുപോകുന്നതിനും ഇൻ്റർനെറ്റ് ഡാറ്റ വേഗത്തിൽ തീരാനും കാരണമാക്കുന്ന ആപ്പുകളാണ് നീക്കം ചെയ്തത്. അതേസമയം, ഈ ആപ്പുകൾ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്തതിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നീക്കം ചെയ്ത ആപ്പ് ‘യൂട്ടിലിറ്റി’ ആപ്പുകളുടെ വിഭാഗത്തിൽപെടുന്നവയാണ്. സുരക്ഷാ ഏജൻസിയായ മക്കാഫിയാണ് ഈ ആപ്പുകൾ തിരിച്ചറിഞ്ഞത്.

പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്താൽ ഉപഭോക്താവിന് നിർദേശം നൽകാതെ വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത്തരത്തിൽ പരസ്യത്തട്ടിപ്പ് നടത്തുകയായിരുന്നു ഈ ആപ്പുകളെന്നും സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.

ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് ‘com.liveposting’, ‘com.click.cas’ എന്നീ ആഡ്വെയർ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ ഇത് സംഭവിക്കും.  ഇതാണ് അധിക ബാറ്ററി ഉപയോഗത്തിനും ഇൻ്റർനെറ്റ് ഉപയോഗം വർധിക്കാനും കാരണമാകുന്നത്.

പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ

  • High-Speed Camera
  • Smart Task Manager
  • Flashlight+
  • com.smh.memocalendar memocalendar
  • 8K-Dictionary
  • BusanBus
  • Flashlight+
  • Quick Note
  • Currency Converter
  • Joycode
  • EzDica
  • Instagram Profile Downloader
  • Ez Notes
  • com.candlencom.flashlite
  • com.doubleline.calcul
  • com.dev.imagevault Flashlight+                                                                                                                                                                                                                                                                                           ഈ ആപ്പുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുന്നതാണ് നല്ലത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!