ഹുറൂബ് നീക്കൽ മാത്രമല്ല, കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതായി സ്ഥിരീകരണം
സൗദി അറേബ്യയിൽ ഹുറൂബ് കേസിലുൾപ്പെട്ടവർക്ക് ഹുറൂബ് മാറ്റാൻ ഒരു ദിവസത്തേക്ക് അവസരമുണ്ടെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി സന്ദേശങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികൾക്കിടയിൽ ഹുറൂബ് നീക്കി കിട്ടി എന്നും ചിലർ മലയാളത്തിൽ ശബ്ദ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഈ പ്രചരണം മലയാളികൾക്കിടയിൽ മാത്രമല്ല. അറബ് വംശജർക്കിടയിലാണ് വാർത്ത ആദ്യം പ്രചരിച്ച് തുടങ്ങിയത്. പാക്കിസ്ഥാനികൾക്കിടയിലും പ്രചരിക്കുന്നതായി നിരവധി പേർ വ്യക്തമാക്കി.
എന്നാൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണമായും വ്യാജമല്ലെന്നും, വസ്തുതയുണ്ടെന്നുമാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. പലർക്കും ഇതിനോടകം നേരത്തെ ലഭിക്കാതിരുന്ന പല സേവനങ്ങളും ലഭിച്ചതായി വിശ്വാസയോഗ്യമായ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.
എന്നാൽ അധികൃതരിൽ നിന്ന് ഔദ്യോഗികമായി ഇത്തരം അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. ബന്ധപ്പെട്ട മന്ത്രാലയത്തിൻ ഔദ്യോഗിക അറിയിപ്പ് വരാതെ തന്നെ നേരത്തെ പല സേവനങ്ങളും ലഭിച്ചു തുടങ്ങിയിരുന്നു. അതുപോല തന്നെ മുന്നറിയിപ്പില്ലാതെ പല സേവനങ്ങളും അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ല എന്ന് കാരണത്താൽ വാർത്ത വ്യാജമാണെന്ന് പറയാനാകില്ല.
ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ഹുറൂബ് നീക്കുന്നതുൾപ്പെടെയുള്ള പല സേവനങ്ങളും ലഭിച്ച് തുടങ്ങിയതായി സാമൂഹിക പ്രവർത്തകരും ഇതിനായി പ്രവർത്തിക്കുന്ന ജനറൽ സർവീസ് സെന്ററുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഹൂറൂബ് കേസിലകപ്പെട്ടവർക്ക് അത് നീക്കം ചെയ്യുവാനും, ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതിയ സ്‌പോണ്‌സറുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറുവാനും ഇപ്പോൾ എളുപ്പത്തിൽ സാധിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഹുറൂബ് നീക്കം ചെയ്യാൻ ഹുറൂബ് കേസ് നൽകിയ പഴയ സ്‌പോൺസറിൽ നിന്നുള്ള അനുമതി പത്രം വേണമെന്നാണ് ചില സാമൂഹിക പ്രവർത്തകർ പങ്കുവെക്കുന്നത്. ആമിൽ മൻസിലിയ, ഹൗസ് ഡ്രൈവർ, തബ്ബാക്ക്, ആമിൽ സറാഅ, ആട്, ഒട്ടകം പരിപാലനം, മസ്‌റ വിസകളിലെത്തിയവർ തുടങ്ങിയ വിസകളിലെത്തിയവർക്കാണ് ഹുറൂബ് നീക്കം ചെയ്യാൻ പഴയ സ്‌പോൺസറുടെ അനുമതി ആവശ്യമുള്ളതെന്ന് അന്വേഷണം നടത്തിയ സാമൂഹിക പ്രവർത്തകർ വിശദീകരിച്ചു.
മുഅസ്സസ, ശിരിക്ക (കമ്പനി) തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ഹുറൂബിൽ പെട്ടവർക്ക് പുതിയ സ്‌പോണ്‌സറെ കണ്ടെത്തിയാൽ ഖിവ പോർട്ടൽ വഴി ഓൺലൈനായി ഹുറൂബ് നീക്കികൊണ്ട് സ്‌പോണ്‌സർഷിപ്പ് മാറാനുള്ള അവസരം ഒരുക്കി കൊണ്ടിരിക്കുന്നുവെന്നും സാമൂഹിക പ്രവർത്തകർ വിശദീകരിക്കുന്നു.
കൂടാതെ കുടുംബ സന്ദർശന വിസയിലുള്ളവർക്ക് സൗദി അറേബ്യക്ക് പുറത്ത് പോകാതെ വ്യവസ്ഥകൾക്ക് വിധേയമായി വിസ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള സൗകര്യം ഇതിനോടൊപ്പം തന്നെ പുനരാരംഭിക്കാനിടയുണ്ടെന്നും അറബ് വംശജരായ സേവന പ്രപർത്തകർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളോ വിശദീകരണങ്ങളോ പുറത്ത് വന്നിട്ടില്ല. അതിനാൽ തന്നെ ഈ ആനുകൂല്യം എല്ലാവർക്കും കിട്ടുമോ എന്നതിനെ കുറിച്ചും, എന്ത് മാനദണ്ഡമാക്കിയാണ് ഹുറൂബ് നീക്കാൻ അവസരം നൽകുന്നത് എന്നത് സംബന്ധിച്ചും, എത്ര ദിവസത്തേക്കാണ് ഇതുണ്ടാവുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സംബന്ധിച്ച് ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഗ്രൂപ്പ് വഴി അറിയിക്കുന്നതാണ്. പുതിയ അറിയിപ്പുകൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാർത്ത് ഗ്രൂപ്പിൽ അംഗമാകുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ അപ്ഡേറ്റ് താഴെ വായിക്കുക..
ഹുറൂബ് നീക്കാൻ 15 ദിവസം സമയം അനുവദിച്ചു; മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നു
Pingback: ഹുറൂബ് നീക്കാൻ 15 ദിവസം സമയം അനുവദിച്ചു; മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് പുറത്ത്