പട്ടയ വിതരണ ചടങ്ങിനിടെ മന്ത്രി യുവതിയുടെ മുഖത്തടിച്ചു – വീഡിയോ
പട്ടയ വിതരണ ചടങ്ങിനിടെ യുവതിയുടെ മുഖത്തടിച്ച് കർണാടക മന്ത്രി. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ 175 പേർക്ക് പട്ടയം വിതരണം ചെയ്ത ചടങ്ങിനിടെ അടിസ്ഥാനസൗകര്യ വികസന മന്ത്രി വി.സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.
Karnataka BJP Minister V Somanna slaps a woman who had come to tell her grievances. pic.twitter.com/Zsla3AAXAW
— Mohammed Zubair (@zoo_bear) October 23, 2022
പട്ടയം ലഭിക്കാത്തതിൽ യുവതി ക്ഷുഭിതയായിരുന്നു. ഇതിനിടെ മന്ത്രി യുവതിയുടെ മുഖത്തടിച്ചു. അടിയേറ്റതിനു പിന്നാലെ യുവതി മന്ത്രിയുടെ കാൽക്കൽ വീഴുന്നതും വിഡിയോയിൽ കാണാം. പിന്നീട് മന്ത്രി സംഭവത്തിൽ മാപ്പു പറഞ്ഞു.
എന്നാൽ, കർണാടകയിലെ മന്ത്രി സോമണ്ണ തന്നെ തല്ലിയ കാര്യം കെമ്പമ്മ എന്ന സ്ത്രീ നിഷേധിച്ചു. മന്ത്രി തന്നെ ആശ്വസിപ്പിക്കുകയാണെന്നും വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുവെന്നും അവർ പറഞ്ഞു.
“ഞാൻ വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ്, ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അതിനാൽ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ അവർ എന്നെ തല്ലിയതായി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും” കെമ്പമ്മ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
നേരത്തേ, കർണാടകയിലെ കോളജ് പ്രിൻസിപ്പലിനെ ജനതാദൾ (സെക്കുലർ) നേതാവ് എം.ശ്രീനിവാസ് അടിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. പരാതിക്കത്ത് നൽകാനെത്തിയ സ്ത്രീയോട് കർണാടകയിലെ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി മോശമായി പെരുമാറുന്ന വിഡിയോയും പ്രചരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
#WATCH |Karnataka BJP MLA Aravind Limbavali verbally abused a woman&misbehaved when she tried to hand over a complaint letter to him&speak to him regarding issues in Varthur, Bengaluru following heavy rainfall
She was later taken to Police Station (02.9)
(Note:Abusive language) pic.twitter.com/9QL51UDL5d
— ANI (@ANI) September 3, 2022