ഫീസ് അടയ്ക്കാത്തതിനാൽ പരീക്ഷ എഴുതിച്ചില്ല, കണ്ണീരോടെ പെൺകുട്ടി; ഹൃദയഭേദകം ഈ വിഡിയോ

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവാദം ലഭിക്കാതിരുന്ന ഒരു സ്കൂൾ കുട്ടിയുടെ സങ്കടം നിറഞ്ഞ വിഡിയോ വൈറലാകുന്നു.

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ പുറത്തു നിർത്തിയ ഈ പെൺകുട്ടിടെ വിഡിയോ ബിജെപി എംപി വരുൺ ഗാന്ധിയും പങ്കുവച്ചിട്ടുണ്ട്. വിഡിയോ പങ്കുവച്ച് ശക്തമായ ഭാഷയിൽ സ്കൂൾ അധികൃതരുടെ നടപടിയെ അദ്ദേഹം വിമർശിച്ചു.

 

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബാലവിദ്യാ മന്ദിർ എന്ന സ്വകാര്യ സ്കൂളിലാണ് ആരുടേയും കരളലിയിപ്പിക്കുന്ന ഈ സംഭവം നടന്നത്. എന്തിനാണ് പുറത്തു നിൽക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ ഫീസ് അടക്കാത്തതിനാലാണെന്ന് കരഞ്ഞു കൊണ്ടാണ് കുട്ടി മറുപടി പറയുന്നത്.  ഇതേ കാരണത്താൽ പത്തോളം കുട്ടികളെ പുറത്ത് നിറുത്തിയതായി നാട്ടുകാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

ഈ ഹൃദയഭേദകവുമായ വിഡിയോ പങ്കുവച്ച് വരുൺ ഗാന്ധി കുറിച്ചത് ഇങ്ങനെയാണ്.‘ഫീസ് നൽകാത്തതിന്റെ പേരിൽ അപമാനം ഏൽക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ വേദനയാണ് ഈ മകളുടെ കണ്ണീർ കാണിക്കുന്നത്. സാമ്പത്തിക പരാധീനതകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാ ജില്ലകളിലേയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ധാർമിക ഉത്തരവാദിത്തമാണ്. സ്വകാര്യ സ്ഥാപനങ്ങൾ മനുഷ്യത്വം മറന്ന് പെരുമാറരുത്. വിദ്യാഭ്യാസം ഒരു കച്ചവടമല്ല’.

 

 

യു.പിയിലെ ഉന്നാവോയിലെ ബംഗർമൗവിനടുത്തുള്ള തോല എന്ന ഗ്രാമീണ പട്ടണത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. തിങ്കളാഴ്ച സ്‌കൂൾ ഗേറ്റിന് പുറത്ത് നിർത്തിയിട്ട് അർദ്ധവാർഷിക പരീക്ഷ നഷ്‌ടപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ കരയുകയായിരുന്നു. “പപ്പ ഇന്ന് ഫീസുമായി വരുമെന്ന് ഞാൻ സ്‌കൂൾ മാനേജ്‌മെന്റിനോട് പറഞ്ഞു നോക്കി. പക്ഷേ അവർ ഞങ്ങളെ പുറത്താക്കി,” ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിലൊരാളായ അപൂർവ സിംഗ് പറഞ്ഞു.

പൊതുജനങ്ങളുടെ സമ്മർദത്തെത്തുടർന്ന്, ഫീസ് അടക്കാത്തതിൻ്റെ പേരിൽ പീരക്ഷ നഷ്ടപ്പെട്ട കുട്ടികൾക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെൻ്റ് അറിയിച്ചു. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!