സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടകർ പിടിയിലായി; മക്കയിൽ ഒരു വനിതയിൽ നിന്ന് പിടിച്ചെടുത്തത് ഒരു ലക്ഷത്തിലധികം റിയാൽ-വീഡിയോ
സൌദിയിൽ ഭിക്ഷാടകർക്കെതിരെയുള്ള നടപടികൾ കൂടുതൽ കർശനമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു വനിതയുൾപ്പെടെ അഞ്ച് പേരെ അറ്സ്റ്റ് ചെയ്തു.
ഇതിൽ നാല് പേർ കിഴക്കൻ പ്രവശ്യയിലാണ് പിടിയിലായത്. പളളിയിൽ വെച്ച് ഭിക്ഷാടനം നടത്തിയതിന് ഒരു യെമൻ പൌരനും, ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭിക്ഷ യാചിച്ചതിന് ഒരു സ്വദേശി പൌരനും, വഴിയരികിൽ ഭിക്ഷ യാചിച്ചതിന് മറ്റൊരു സ്വദേശി പൌരനും, വാഹനങ്ങളിൽ ഭിക്ഷ യാചിച്ചതിന് വേറെയൊരു സ്വദേശി പൌരനുമാണ് കിഴക്കൻ പ്രവിശ്യയിൽ അറസ്റ്റിലായത്.
കൂടാതെ ഭിക്ഷാടനത്തിലേർപ്പെട്ട ഒരു വനിത മക്കയിലും പിടിയിലായതായി റിയാദ് പോലീസ് വക്താവും ഭിക്ഷാടന വിരുദ്ധ കാമ്പയിൻ വക്താവുമായ മേജർ ഖാലിദ് അൽകുറൈദിസ് പറഞ്ഞു. ഇവരിൽ നിന്നും 1,10,000 ലേറെ റിയാൽ കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.
യാചകവൃത്തി നടത്തുന്നവർക്കും ഇതിന് ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കും ആറു മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ലഭിക്കും. സംഘടിത സംഘങ്ങളുടെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവർക്കും ഇതിന് ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവർക്കും പ്രേരിപ്പിക്കുന്നവർക്കും ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ.
നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ഹജ്, ഉംറ കർമങ്ങൾക്കല്ലാതെ പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
📹 | ضبط عدد من المتسولين بالمنطقة الشرقية.#لاتعطيهم#معاً_نكافح_التسول pic.twitter.com/PxCAPjNBUP
— الأمن العام (@security_gov) October 16, 2022