സൗദിയിൽ മലയാളിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയിടിച്ചു-വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ പിടിച്ചുപറി വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം റിയാദിലെ ബത്ഹയിൽ മലയാളി പ്രവാസിയെ ആയുധമുനയിൽ നിറുത്തി കവർച്ച നടത്തിയത് പ്രവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ബത്ഹയിലെ റിയാദ് ബാങ്കിന്റെ പിന്‍വശത്തുള്ള പള്ളിക്കു സമീപമാണ് മലയാളി കവർച്ചക്കിരയായത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ ഒരു മലയാളിയുടെ മൊബൈൽ തട്ടിപ്പറിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ മുൻകാലങ്ങളിൽ കൂടുതലായി ഉണ്ടായിരുന്നെങ്കിലും അധികൃതരുടെ ശക്തമായ നടപടിയെ തുടർന്ന് കുറഞ്ഞിരുന്നതാണ്. എന്നാൽ കവർച്ചക്കാർ വീണ്ടും സജീവമായി തുടങ്ങിയതിൻ്റെ സൂചനകളാണ് അടുത്ത ദിവസങ്ങളിലായി പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

രാത്രി കാലങ്ങളിലും ആൾ തിരക്കില്ലാത്ത പുലർച്ചെയുളള സമയങ്ങളിലും ഒറ്റക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

Share
error: Content is protected !!