ഈത്താത്ത് ഡോട്ട്കോം സെവൻസ് കപ്പിൽ, റോയൽ ട്രാവൽസ് എഫ്‌സിയും അൽറായി വാട്ടർ എഫ്‌സിയും ഫൈനലിൽ ഏറ്റുമുട്ടും

ജിദ്ദ: ടീം ഷറഫിയ സംഘടിപ്പിക്കുന്ന ഈത്താത്ത് ഡോട്ട് കോം സെവൻസ്കപ്പിൽ വെള്ളിഴായ്ച്ച നടന്ന സെമി ഫൈനൽ മത്സരങ്ങൾ ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി.

വാശിയേറിയ പോരാട്ടങ്ങളിൽ റോയൽ ട്രാവൽസ് എഫ്‌സി-ഗ്ലൗബ് എഫ്‌സി മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് റോയൽ ട്രാവൽസ്‌ എഫ്‌സി വിജയിച്ചു. റോയൽ ട്രാവൽസ് എഫ്സിയുടെ ജമാലാണ് മത്സരത്തിലെ മികച്ച കളിക്കാരൻ.

 

 

 

വാശിയേറിയ രണ്ടാമത്തെ മത്സരം HMR എഫ്‌സിയും അൽറായി വാട്ടർ എഫ്‌സിയും തമ്മിലായിരുന്നു. ഈ മത്സരത്തിൽ രണ്ട് ഗോൾവീതം അടിച്ചുകൊണ്ട് ഇരു ടീമുകളും സമനിലയിൽ കലാശിച്ചു. കളിയിൽ ഇരു ടീമുകളും തുടരെ, തുടരെ ഗോൾ മുഖത്ത് ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. അധിക സമയവും ഷൂട്ടൗട്ടിലും സമനിലയായതോടെ ടോസിലൂടെ അൽറായി വാട്ടർ എഫ്‌സി വിജയിച്ചതായി പ്രഖ്യാപിച്ചു. അൽറായി വാട്ടർ എഫ്‌സിയുടെ അനീസിനെയാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്.

 

 

 

 

കളിയിലെ താരങ്ങൾക്ക് കോക്റ്റെയിൽസ്‌ നൽകുന്ന ട്രോഫി സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്,ഫൈസൽ അലിയാർ എന്നിവരും, ഫാൽക്കോ ഇൻന്റർനാഷ്ണൽ നൽകുന്ന കാഷ് പ്രൈസ്‌ അലിമോൻ, നിസാം ഈത്താത്ത് എന്നിവരും, ഏഷ്യൻ ടൈംസ് നൽകുന്ന സ്മാർട്ട് വാച് അമീർ ചെറുകോട് എന്നിവരും സമ്മാനിച്ചു.

 

 

ആദ്യമത്സരത്തിൽ മുഹമ്മദ് നജീബ് കണ്ടൻകുടുക്ക,അബ്ദുൽ വാഹിദ്,സൈദ്അലവി നരികുനിയൻ,ഷരീഫ് കെസി,എന്നിവരും രണ്ടാം മത്സരത്തിൽ ഈത്താത്ത് ഡോട്ട്കോം പ്രതിനിധികളായ അജ്മൽ,നിസാം എന്നിവരും Dr അമൽ,Dr ശരത്ത്‌ (മൈപെറ്റ് ക്ലിനിക് ) അമീർ ചെറുകോട് ഷാജൻ സാലിഎന്നിവർ കളിക്കാരുമായി പരിചയപെട്ടു അൻവർ കരിപ്പ, യാസിർ അറഫാത് മുഖ്യ അഥിതികളെ അനുഗമിച്ചു.

 

 

 

ടൂർണമെന്റിന്റെ കൂപ്പൺ നറുക്കെടുപ്പിൽ സാൻഫോഡ് നൽകുന്ന സമ്മാനങ്ങൾ ഗഫൂർ,കോയ, ഉനൈസ് എന്നിവരും തുറയ്യ മെഡിക്കൽസ് നൽകുന്ന സമ്മാനം സൈഫു വാഴയിലും സമ്മാനിച്ചു.

 

 

 

അടുത്ത വെള്ളിയാഴ്ച 8:30ന് ജിദ്ദയിലെ പഴയ കാല ഫുട്ബാളിലെ താരങ്ങളെ കോർത്തിണക്കി ഏഷ്യൻ ടൈംസ് ഫ്രൈഡേ എഫ്‌സിയും ബ്രദേഴ്സ് ഫുട്ട് വെയർ ഖാലിദ് ബിന് വലീദ് എഫ്സിയുമായി ഏറ്റുമുട്ടും. ശേഷം വിവിധയിനും പരിപാടികളോടെ ടൂർണമെൻ്റിന് തിരശ്ശീല വീഴും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!