സ്‌പൈസ് ജെറ്റ് വിമാനത്തിനകത്ത് പുക പടർന്നു; യാത്രക്കാർ പരിഭ്രാന്തരായി, വിമാനം എമർജൻസി ലാൻഡിംഗ് നടത്തി – വീഡിയോ
സ്‌പൈസ്‌ജെറ്റ് വിമാനത്തിന് വീണ്ടും തകരാർ. വിമാനത്തിന്റെ കോക്പിറ്റിലും ക്യാബിനിലും പുക ഉയർന്നു. തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻ്റിംഗ് നടത്തി. സംഭവത്തെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ഒക്‌ടോബർ 12 രാത്രി 11 മണിക്ക് 86 യാത്രക്കാരുമായി ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട എസ്‌ജി 3735 വിമാനമാണ് വിമാനത്തിനകത്ത് പുക പടർന്നതിനെ തുടർന്ന് അടിയന്തര ലാന്റിംഗ് നടത്തിയത്.
കനത്ത മഴയെ തുടർന്ന് എയർക്രാഫ്റ്റ് റെസ്‌ക്യൂ ഫയർ ഫൈറ്റിംഗ് ടീം ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും സംഭവത്തെത്തുടർന്ന് ഒമ്പതോളം വിമാനങ്ങൾ ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.
SG 3735 വിമാനത്തിന്റെ പൈലറ്റ് പുക കണ്ടതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോളറെ (ATC) അറിയിക്കുകയും അദ്ദേഹം ഗ്രൗണ്ട് സ്റ്റാഫിനെ അറിയിക്കുകയും ചെയ്തു. വലിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, യാത്രക്കാർ പരിഭ്രാന്തരായതായി ശ്രീകാന്ത് എം എന്ന ട്വീറ്റ് ചെയ്തു.
സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോക്പിറ്റ്, ക്യാബിൻ എന്നിവിടങ്ങളിൽനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വിമാനം നിലത്തിറങ്ങിയ ഉടൻ എമർജൻസി എക്‌സിറ്റ് വഴി യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തിൽനിന്ന് ധൃതിയിൽ ഇറങ്ങവെ ഒരു യാത്രക്കാരന് നിസാര പരുക്കേറ്റിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
This should not be ignored… Must be taken necessary action..🙏🏻 pic.twitter.com/0rYgTZvOU5
— Srikanth Mulupala (@SrikanthMulupal) October 13, 2022