സൗദിയിൽ ജസീറത്തുൽ ഉമ്മഹാത്തിൽ അടുത്ത വർഷം മുതൽ സന്ദർശകരെ സ്വീകരിക്കും – വീഡിയോ

സഊദി അറേബ്യയിൽ ജസീറാത്തുൽ ഉമ്മഹാത്തിൽ (ഉമ്മ് ദ്വീപുകളിൽ) അടുത്ത വർഷം മുതൽ സന്ദർശകരെ സ്വീകരിക്കും. ദ്വീപുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏത് വരെ എത്തി എന്ന് വിശദീകരിക്കുന്ന വീഡിയോ റെഡ് സീ ഡെവലപ്മെന്റ് കമ്പനി പുറത്തുവിട്ടു.

മിക്ക വില്ലകളിലെയും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി റെഡ് സീ ഡെവലപ്മെന്റ് കമ്പനി പുറത്ത് വിട്ട വീഡിയോ വ്യക്തമാക്കുന്നു. ചില കെട്ടിടങ്ങളിൽ അകത്തെ ജോലികൾ വരെ പൂർത്തിയായി തുടങ്ങി. 

സെന്റ് റെജിസ് റെഡ് സീ റിസോർട്ട്, നുജൂം റിസോർട്ട്, റിറ്റ്സ്-കാൾട്ടൺ റിസർവ് എന്നിവ മദർ ദ്വീപുകളിൽ ഉണ്ടാകുമെന്ന് റെഡ് സീ ഡെവലപ്മെന്റ് കമ്പനി വിശദീകരിച്ചു.

 

വീഡിയോ കാണുക

 

Share