രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ (34) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ  ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം.

രണ്ടു മാസം മുൻപാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്. ദുബായിലെ ഒരു കനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു  അജ്മൽ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share