മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശിയായ മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രാലത്തിന്റെ ഓഫീസില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

പിതാവ് – പരേതനായ മുഹമ്മദ്. മാതാവ് – പരേതയായ – ആമിന. ഭാര്യ – ഖദീജ. മക്കള്‍ – ഹിബ, ഹുദ, ഹൈഫ, മരുമകന്‍ – റഊഫ് പാണ്ടിക്കാട്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share