2029 ലെ ഒമ്പതാമത് ഏഷ്യൻ വിൻ്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
2029 ലെ ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത സൌദി അറേബ്യ നേടിയതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രഖ്യാപിച്ചു. സൌദിയിലെ നിയോമിലുള്ള ട്രോജിന നഗരമാണ് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുക. ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യം എന്ന ബഹുമതിയും ഇതോടെ സൌദിക്ക് വന്നുചേരും.
കംബോഡിയയിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 41-ാമത് ജനറൽ അസംബ്ലിയിൽ കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
നിയോമിന്റെ പദ്ധതികളിലൊന്നായ ട്രോജിന പദ്ധതിയിൽ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള കിംഗ്ഡത്തിന്റെ യോഗ്യത പ്രഖ്യാപിക്കുന്നതിന് മുമ്പ്, പൊതു അസംബ്ലിയിൽ കായിക മന്ത്രി ഒരു പ്രസംഗം നടത്തിയിരുന്നു.
ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒളിമ്പിക് സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് റിയാദിൽ ഒരു റീജിയണൽ ഓഫീസ് തുറക്കുന്നതിനും ജനറൽ അസംബ്ലി സാക്ഷ്യം വഹിച്ചു.
ഏഷ്യൻ ഗെയിംസ് ഫോർ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് “റിയാദ് 2025”, ഏഷ്യൻ ഗെയിംസ് “റിയാദ് 2034”. ട്രോജിന 2029 വിന്റർ ഗെയിംസ് എന്നീ മൂന്ന് ഏഷ്യൻ ഗെയിമുകൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുവാനുള്ള തീരുമാനത്തിന് ശേഷമാണ് റിയാദിൽ റീജിണൽ ഓഫീസ് തുറക്കുന്നത് കാര്യത്തിലുളള നടപടിയുണ്ടായത്.
പശ്ചിമേഷ്യയിൽ ആദ്യമായി നടക്കുന്ന ഏഴാമത് ഏഷ്യൻ ഗെയിംസ് ഇൻഡോർ ആൻഡ് മാർഷൽ ആർട്സ് 2025 ന്റെ ഐഡന്റിറ്റിയും ലോഗോയും കൗൺസിൽ അംഗീകരിച്ചു.
ഏഷ്യൻ ഗെയിംസിന്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ട്രോജിന നഗരത്തിൻ്റെ പ്രത്യേകതകൾ:
മഞ്ഞുവീഴ്ചയുള്ള ഒരു പർവത വിനോദസഞ്ചാര കേന്ദ്രമാണ് ട്രോജിന, ഇത് കൃത്രിമ ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ അറേബ്യൻ ഗൾഫിലെ ആദ്യത്തെ സ്കീ റിസോർട്ടും ഇവിടെയാണ്.
നിരവധി ഉത്സവങ്ങൾ, കായിക വിനോദങ്ങൾ, സംഗീത പരിപാടികൾ എന്നിവയ്ക്ക് പുറമെ റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, വാട്ടർ സ്‌പോർട്‌സ്, സൈക്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളും ആഡംബര ഹോട്ടലുകൾ, സൗകര്യങ്ങൾ, ആരോഗ്യം, കുടുംബ റിസോർട്ടുകൾ എന്നിവയും ട്രോജിന പ്രോജക്‌റ്റിൽ ഉൾപ്പെടുന്നു.
പദ്ധതി 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കൂടാതെ 700,000-ത്തിലധികം സന്ദർശകരും 7,000 സ്ഥിര താമസക്കാരും ഇവിടെയുണ്ടാകും. 10,000-ത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2030-ഓടെ 3 ബില്യൺ റിയാൽ ജി.ഡി.പിക്ക് സംഭവാന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ചെങ്കടലിലെ 26,500 ചതുരശ്ര കിലോമീറ്റർ (10,230 ചതുരശ്ര മൈൽ) വിസ്തൃതിയിൽ സ്ഥാപിക്കുന്ന ഹൈടെക് വികസനമായ NEOM, സീറോ കാർബൺ നഗരമായ “ദി ലൈൻ” കൂടാതെ വ്യാവസായിക, ലോജിസ്റ്റിക് മേഖലകളും ഉൾപ്പെടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക