എയർ ഇന്ത്യ അടിമുടി മാറുന്നു…പുതിയ മെനുവിൽ ചിക്കൻ 65, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി നിരവധി വിഭവങ്ങൾ

ചിക്കൻ 65, ഗ്രിൽ ചെയ്ത പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി…. ഇങ്ങിനെ പോകുന്നു എയർ ഇന്ത്യയുടെ പുതിയ മെനുവിലെ ചില ഇനങ്ങൾ. 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ഉത്സവ സീസണിൽ ആഭ്യന്തര റൂട്ടുകളിൽ അവതരിപ്പിച്ച പുതിയ ഇൻ-ഫ്ലൈറ്റ് മെനുവിലാണ് പുതിയ ഇനങ്ങൾ ഇടം പിടിച്ചത്. ഒക്ടോബർ ഒന്നിനാണ് പുതിയ മെനു അവതരിപ്പിച്ചത്.

നഷ്‌ടത്തിലായ വിമാനക്കമ്പനി, തങ്ങളുടെ സേവനങ്ങൾ നവീകരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് മെനുവിൽ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയത്. കൂടാതെ സർവീസുകൾ നവീകരിക്കാനും വിമാനങ്ങൾ വിപുലീകരിക്കാനും വിപണി വിഹിതം വർധിപ്പിക്കാനും എയർ ഇന്ത്യ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

പുതിയ മെനുവിൽ രുചികരമായ ഭക്ഷണങ്ങൾ, ട്രെൻഡി അപ്പെറ്റൈസറുകൾ, ഡീകേഡന്റ് ഡെസേർട്ടുകൾ എന്നിവയുടെ ശേഖരം ഉൾപ്പെടുത്തികൊണ്ട് ഇന്ത്യയുടെ പ്രാദേശികമായ പാചകകല പ്രകടിപ്പിക്കുന്നതായി എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

 

 

വെണ്ണയും അടരുകളുമുള്ള ക്രോസന്റ്, പഞ്ചസാര രഹിത ഡാർക്ക് ചോക്ലേറ്റ് ഓട്ട്മീൽ മഫിൻ, ചീസ്, ട്രഫിൾ ഓയിൽ എന്നിവയും, ചീസ്, ട്രഫിൾ ഓയിൽ, ചുരണ്ടിയ മുട്ട, കടുക് ക്രീം പുരട്ടിയ ചിക്കൻ സോസേജ്, ആലു പരന്ത, മെടുവട, പൊടി ഇഡ്‌ലി, മീൻ കറി, ചിക്കൻ ചെട്ടിനാട്, ഉരുളക്കിഴങ്ങ് പൊടിമാസ്, ചിക്കൻ 65, ഗ്രിൽഡ് പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച്, മുംബൈ ബറ്റാറ്റവാഡ എന്നിവയാണ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന വിഭവങ്ങൾ. 

എക്കണോമി ക്ലാസ് യാത്രക്കാർക്ക് ചീസ് മഷ്റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്സ്, വെളുത്തുള്ളി ടോസ് ചെയ്ത ചീര, ചോളം എന്നിവയും,  പ്രഭാതഭക്ഷണത്തിന് ശേഷം രുചികരമായ വെജിറ്റബിൾ ബിരിയാണി, മലബാർ ചിക്കൻ കറി തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉച്ചഭക്ഷണത്തിനായി മിക്സഡ് വെജിറ്റബിൾ പൊരിയൽ, വെജിറ്റബിൾ ഫ്രൈഡ് നൂഡിൽസ്, ചില്ലി ചിക്കൻ, ബ്ലൂബെറി വാനില പേസ്ട്രി, ഹൈ-ടീക്കുള്ള കോഫി ട്രഫിൾ സ്ലൈസ് എന്നിവയും എക്കണോമി യാത്രക്കാർക്ക് ലഭിക്കും. 

“ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി യാത്രക്കാർക്ക് രുചികരമായ ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ മെനു ചോയ്‌സുകൾ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തര റൂട്ടുകളിൽ ഈ പുതിയ മെനു പുറത്തിറക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, കൂടാതെ അന്താരാഷ്ട്ര സർവീസിൻ്റെ നിലവാരവും മെനുവും മെച്ചപ്പെടുത്തുന്തിനുമുള്ള കഠിനാധ്വാനത്തിലാണ് ഞങ്ങൾ” എന്ന് എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു.

കഴിഞ്ഞ മാസം, എയർ ഇന്ത്യ ‘Vihaan.AI’ പുറത്തിറക്കി, അടുത്ത അഞ്ച് വർഷത്തേക്കുള്ള വിശദമായ റോഡ് മാപ്പോടുകൂടിയ സമഗ്രമായ പരിവർത്തന പദ്ധതി, അതിന്റെ കീഴിൽ 30 ശതമാനം ആഭ്യന്തര വിപണി വിഹിതം നേടാനും അന്താരാഷ്ട്ര പ്രവർത്തനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്താനും എയർലൈൻ ലക്ഷ്യമിടുന്നുണ്ട്.

പുതിയ മെനുവും പരിഷ്കാരങ്ങളും ഇപ്പോൾ നടപ്പിലാക്കിയത് ആഭ്യന്തര സർവീസുകളിലാണെങ്കിലും, അന്താരാഷ്ട്ര സർവീസുകളും അതിലെ മെനുവും പരിഷകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി എയർ ഇന്ത്യ വ്യക്തമാക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!