പന്ത്രണ്ടുകാരിയെ വീട്ടുവേലക്കാരി ക്രൂരമായി കുത്തി കൊന്നു; വിദേശിയായ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി കോടതി

സൌദിയിൽ വീട്ടുവേലക്കാരിയായ വിദേശ വനിതക്ക് വധശിക്ഷ നടപ്പിലാക്കി. സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരിയെ ഉറക്കത്തിൽ കുത്തി കൊലപ്പെടുത്തിയ കുറ്റത്തിന് റിയാദിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ യുവതി ക്രൂരമായി കൊലചെയ്തത്.

നാല് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട നവാലും സഹോദരനും വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. അവർ ജോലിക്ക് പോയ തക്കത്തിലാണ് യുവതി കൃത്യം നിർവഹിച്ചത്.

ഉറങ്ങിക്കിടക്കുയായിരുന്ന നഹാലിനെ യുവതി 14 തവണ ക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി രക്തം വാർന്ന് മരണത്തിന് കീഴടങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ട്. യുവതിയുടെ ആക്രണത്തിൽ ഉറങ്ങുകയായിരുന്ന സഹോദരനും കുത്തേറ്റിരുന്നുവെങ്കിലും, ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

മകളെ ക്രൂരമായി കൊല ചെയ്ത വേലക്കാരിക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്ന് താൻ കോടതിയോട് ആവശ്യപ്പെട്ടുവെന്ന് കൊല്ലപ്പെട്ട ബാലികയുടെ മതാവ് നൗഫ് പറഞ്ഞു. “എൻ്റെ കുഞ്ഞ് പിരിഞ്ഞ് പോയിട്ട് നാല് വർഷവും മൂന്ന് മാസവും പിന്നിട്ടു. ഇന്നലെയാണ് തൻ്റെ സാന്നിധ്യത്തിൽ കൊലയാളിക്കുള്ള വധശിക്ഷ നടപ്പിലാക്കിയത്” – കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് നൗഫ് പറഞ്ഞു.

“കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നൗഫ്. കുട്ടി കൊല്ലപ്പെട്ട ദിവസം രാവിലെ ഒമ്പത് മണിക്കാണ് നൗഫ് ജോലിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയത്. ഈ സമയത്ത് കുട്ടി ഉണര്‍ന്നിരുന്നുവെങ്കിലും വീണ്ടും കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തി ജോലി തുടങ്ങിയ സമയത്താണ് മകൻ വിളിച്ച് കുത്തേറ്റ കാര്യം പറയുന്നത്.

വിവരമറിഞ്ഞ ഉടനെ തന്നെ ഒരു സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് വന്നു. അപ്പോഴാണ് ചാവി എടുക്കാൻ മറന്ന കാര്യം അറിയുന്നത്. ഉടനെ ഭർത്താവിനെ വിളിച്ച് വരുത്തി. ഇതിനിടെ പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നിരുന്നു. രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. അപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നു. മകനെയും മകളെയും ഉടനെ ആശുപത്രിയിലെത്തിച്ചു. മകൻ രക്ഷപ്പെട്ടു. ഈ സമയം മറ്റൊരു മുറിയിൽ വാതിലടച്ചിട്ട് ഇരിക്കുകയായിരുന്നു വേലക്കാരി. അവരെ അപ്പോൾ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് മുതൽ തുടങ്ങിയ നിയമപോരാട്ടമാണ്. ഇന്നലെയാണ് എൻ്റെ സാന്നിധ്യത്തിൽ ആ വേലക്കാരിക്കുള്ള വധശിക്ഷ നടപ്പിലാക്കിയത് – മതാവ് നൗഫ് പറഞ്ഞു.”

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!