വിസ്താര എയർലൈൻസ് ഇന്ത്യയിൽ നിന്നും ഗൾഫ് സെക്ടറിലേക്കുള്ള പ്രതിദിന സർവീസ് ആരംഭിച്ചു

വിസ്താര എയർലൈൻസ് ഇന്ത്യയിൽ നിന്നും ഗൾഫ് സെക്ടറിലേക്കുള്ള പ്രതിദിന സർവീസ് ആരംഭിച്ചു. മുംബൈ-അബൂദാബി സെക്ടറിലാണ് സർവീസ് ആരംഭിച്ചത്. ആദ്യ വിമാനം ഇന്നലെ മുംബൈയിൽനിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.

 

തിരിച്ച് അബുദാബിയിൽനിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയിൽ വെളുപ്പിന് 2.45ന് എത്തിച്ചേരുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.  യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം ഇക്കോണമി,  ഇക്കോണമി ക്ലാസ് എന്നീ പാക്കേജുകളിൽ സേവനം ലഭിക്കും.

ഗൾഫ് രാജ്യങ്ങളിൽ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനോദ് കണ്ണൻ പറഞ്ഞു. സമസ്ത മേഖലകളിലും ലോകത്തിന്റെ ഉന്നതിയിലേക്കു കുതിക്കുന്ന യുഎഇയിലേക്കുള്ള സർവീസ് ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും തൊഴിൽ അന്വേഷകർക്കുമെല്ലാം ഗുണം ചെയ്യുമെന്നും പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!