നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വനിത താമസ സ്ഥലത്ത് വെച്ച് മരിച്ചു

കോട്ടയം എസ്എച്ച് മൗണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ (72) മസ്കത്ത് മബെലയിൽ മരിച്ചു. 35 വർഷത്തോളം ഒമാനിൽ പ്രവാസി ആയിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങി. ഇപ്പോൾ ഹ്രസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയതാണ്.

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബെലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അൽ ഖുദ് സുൽത്താൻ ഖാബൂസ്  ആശുപത്രി മോർച്ചറിയിൽ.

മക്കൾ റഫീഖ്, റജീന

മരുമക്കൾ റാഫിയാ ആരിഫ്.

പിതാവ് മുഹമ്മദ്‌ സുലൈമാൻ

മാതാവ് സുലൈഖ ബീവി

മൃതദേഹത്തിൻ്റെ തുടർ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി മബെല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!