ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് നിര്യാതനായി

ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദർ ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇവർ. ആസ്തമ രോഗിയായിരുന്നു ഇദ്ദേഹം ശ്വാസ തടസത്തെ തുടർന്നാണ് മരിച്ചത്.

മക്കയിലെ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ഐ സി എഫ് വെൽഫെയർ വിംഗ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!