കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. കണ്ണൂര്‍ താണയ്ക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. താണ, പ്രഭാത് ജങ്ഷൻ, മട്ടന്നൂർ, ചക്കരകല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുന്നു. കണ്ണൂർ ടൗൺ പൊലീസ് ആണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.

 

താണയിലെ ബി മാർട്ട് ഹൈപ്പർ മാർട്ടിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തതായാണ് വിവരം. പ്രഭാത് ജങ്ഷനിലെ സ്പൈസ് മാനിലും പരിശോധന നടക്കുന്നുണ്ട്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.

കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. ഇതേത്തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന. കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം.

ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ നടന്ന അക്രമങ്ങളിൽ 157 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെയാണ് കരുതൽ തടങ്കലിൽവെച്ചത്.

കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് മലപ്പുറത്ത് തടങ്കലിൽവെച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!