സൗദി ദേശീയ ദിനാഘോഷം: തുടർച്ചയായ പത്താം വർഷവും കെഎംസിസിയുടെ രക്തദാനം
സൗദി അറേബ്യ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനമാഘോഷിക്കുമ്പോൾ കെഎംസിസിയുടെ രക്തദാനത്തിന് പത്താണ്ട് പൂർത്തിയാകുന്നു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി 2012 ൽ ആരംഭിച്ച രക്തദാനത്തിൽ ഓരോ വർഷങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരകണക്കിന് പേർ പങ്കാളികളായിരുന്നു.
ഇത്തവണയും രക്തദാനം വൻ വിജയമാക്കാൻ വിവിധ ഭാഗങ്ങളിൽ കെഎംസിസി കമ്മിറ്റികളും പ്രവർത്തകരും കർമ്മരംഗത്തുണ്ട്. ഉപജീവനത്തിനായി കടൽ കടന്നെത്തിയ വിദേശി സമൂഹത്തിന് തൊഴിലും അനുബന്ധ സൗകര്യങ്ങളും നൽകിയ രാജ്യത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താൻ രാജ്യത്തെമ്പാടുമുള്ള കെഎംസിസി പ്രവർത്തകർ രക്തദാനത്തിൽ പങ്കാളികളായി. അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം സമ്മാനം എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനന്റെ ഭാഗമായി കഴിഞ്ഞ 19 മുതൽ തന്നെ വിവിധ സെൻട്രൽ കമ്മിറ്റികൾ രക്തദാനം ആരംഭിച്ചിട്ടുണ്ട്.
ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ബഹറ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലും, മഹ്ജർ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും, കിംഗ് ഫഹദ് ഹോസ്പിറ്റലിലുമായ് നൂറുകണക്കിന് പ്രവർത്തകർ രക്തം ദാനം ചെയ്തു.
സൗദി കെ.എം.സി.സി.പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടി ക്യാമ്പ് ഉൽഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര. സ്വാഗതം പറഞ്ഞു. സൗദി ആരോഗ്യ വകുപ്പ് മേധാവികളായ മുഹമ്മദ് അൽ ഖഅതാനി മുഹമ്മദ് അൽ സഹറാനി, ഫൈസൽ മുഹമ്മദ്, ഷാഡോ അബ്ദുൽ മുഹ്സിൻ, മുഹമ്മദ് അൽ മാലികി എന്നിവർ ആശംസകൾ അർപ്പിക്കുകയും. കെ.എം.സി സി.പ്രവർത്തകർക്ക് ആരോഗ്യ വകുപ്പിൻ്റെ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
കെ.എം.സി.സി നേതാക്കളായ മജീദ് പുകയൂർ , ഇസ്മായീൽ മുണ്ടക്കുളം.ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ രാജ്യത്തിന്റെ മണ്ണിൽ ഉപജീവനത്തിനു വഴിയൊരുക്കി തന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സഊദി ജനതക്കും നന്ദിയർപ്പിക്കുകയാണ് മലയാളികളടക്കമുള്ള രാജ്യത്തെ വിദേശി സമൂഹം. ലോകമെങ്ങും കോവിഡിന്റെ പിടിയിലമർന്ന് നിശ്ചലമായ സാഹചര്യത്തിൽ പോലും രാജ്യത്തെ പൗരന്മാരെ പോലെ വിദേശികളെ സംരക്ഷിച്ച ഭരാണാധികാരികളോടുള്ള കൃതജ്ഞത വാക്കുകൾക്കതീതമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി വിദേശികൾക്ക് തുണയായ ഭരണകൂടത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടപ്പാട് രക്തദാനം വഴി രേഖപ്പെടുത്തുകയാണ് സഊദിയിലെ ഏറ്റവും വലിയ മലയാളി സാംസ്‌കാരിക സംഘടനയായ കെഎംസിസി.
മുൻകാലങ്ങളിൽ സഊദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സിയുടെ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവധി ദിനങ്ങളിൽ കെഎംസിസി പ്രവര്‍ത്തകര്‍ സഊദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യും. പിന്നീട് ഒരാഴ്ചയിലധികം കാമ്പയിൻ നീണ്ടു നിൽക്കും . വിവിധ കേന്ദ്രങ്ങളില്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ രക്തദാന ചടങ്ങില്‍ സംബന്ധിക്കും.
റിയാദ്, ജിദ്ദ, മക്ക, മദീന,ഈസ്റ്റേൺ പ്രൊവിൻസ് ,ഖമീസ് മുശൈത്ത്, ദമാം , അൽകോബാർ , ജിസാൻ, തായിഫ് , ഖുൻഫുദ , റാബിഗ് , തബൂക്ക് , യാമ്പു, ഹായിൽ , നജ്‌റാൻ , അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, വാദി ദവാസിർ , ലൈല അഫലാജ്, ദാവാദ്മി, ബിഷ,അൽഖോബാർ . ജുബൈൽ , ഖതീഫ് , തുഖ്‌ബ , അൽഹസ്സ , അബ്‌ഖൈഖ് , ഖഫ്ജി , സുൽഫി , ഹഫർ അൽ ബാതിൻ , നാരിയ , മഹായിൽ , അല്ലൈത്ത് തുടങ്ങിയ സെൻട്രൽ കമ്മിറ്റികളാണ് ദേശീയ ദിനാഘോഷത്തിൽ പങ്ക് ചേരുന്നതെന്ന് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി, ചെയർമാൻ എ.പി ഇബ്രാഹിം മുഹമ്മദ്, വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് , ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക