സൗദി ദേശീയദിനാഘോഷം: റിയാദിൽ സുരക്ഷാവിഭാഗത്തിൻ്റെ സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി; ചിട്ടയോടെ വനിതാ സൈനികരും – വീഡിയോ
92-ാമത് സൌദി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ചില സുരക്ഷാവിഭാഗം പ്രദർശിപ്പിച്ച സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി. “രാജ്യത്തിന്റെ മഹത്വം” എന്ന പേരിൽ റിയാദിലായിരുന്നു പ്രകടനം.
ആയോധന കലകൾ, സ്വയം പ്രതിരോധം, കുറ്റവാളികളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യൽ, കുറ്റവാളികളുടെ പദ്ധതികൾ തകർക്കൽ എന്നിവയായിരുന്നു സുരക്ഷവിഭാഗം പ്രദർശിപ്പിച്ചത്. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പ്രിസൺസിനെ പ്രതിനിധീകരിച്ച് വനിതാ സൈനികരും സൈനിക പരേഡിൽ പങ്കെടുത്തു.
ദേശീയദിനാഘോഷ പരിപാടിയിൽ സന്ദർശകർക്കായി നിരവധി എക്സിബിഷനും പവലിയനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ സംവേദനാത്മക വിനോദം, ബോധവൽക്കരണം, ഇൻഫർമേഷൻ പരിപാടികൾ എന്നിവയും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
قطاعات #الداخلية الأمنية تنفذ مهارات متنوعة في احتفالات #اليوم_الوطني#هي_لنا_دار#اليوم_الوطني_السعودي_92
تصوير سلمان المالكيhttps://t.co/KTDEMg6R9T pic.twitter.com/m6cEBBTRqO— أخبار 24 (@Akhbaar24) September 21, 2022