പുരുഷന്മാരിൽ ഗർഭനിരോധന കുത്തിവെപ്പുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി; അറബ്, പാശ്ചാത്യൻ മാധ്യമങ്ങളിൽ ചർച്ചയായി

ഗർഭനിരോധന സംവിധാനത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിയതായി അടുത്തിടെ നടന്ന ഒരു ശാസ്ത്രീയ പഠനത്തിൽ വ്യക്തമായി.

സാധാരണയിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീകൾക്ക് പകരം പുരുഷന്മാരിൽ ഗർഭനിരോധന കുത്തിവെപ്പ് നടത്തുന്ന രീതിയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. എന്നാൽ കുത്തിവെപ്പെടുക്കുന്നതിലൂടെ പുരുഷന്മാരുടെ പ്രതുൽപാദനക്ഷമത നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ കുത്തിവെപ്പ് ഒരു വർഷത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകുമെന്ന് ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 

Reversible inhibition of sperm under guidance (RISUG) “റിസുഗ്” എന്ന ഈ ഗർഭനിരോധന കുത്തിവയ്പ്പ് പത്ത് വർഷം വരെ ഫലപ്രദമായി നീണ്ടുനിൽക്കുമെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു, ഇത് 12 മാസത്തിനുള്ളിൽ വിപണിയിലെത്തും. ഇത് മനുഷ്യരിൽ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കി മെഡിക്കൽ അധികാരികളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണിപ്പോൾ.

പരീക്ഷണ ഘട്ടത്തിൽ കുത്തിവെപ്പ് സ്വീകരിക്കാൻ പുരുഷന്മാർ വളരെ വിമുഖത കാണിക്കുന്നതായി ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് സൈക്കോളജിസ്റ്റ് ഡോ അമൻഡ വിൽസൺ ലെസ്റ്ററിലെ ബ്രിട്ടീഷ് സയൻസ് ഫെസ്റ്റിവലിൽ പറഞ്ഞു.

പുരുഷ ഗർഭനിരോധന ഗുളികകൾ ലഭിക്കാൻ തനിക്ക് ഇനിയും 30 മുതൽ 50 വർഷം വരെ സമയമുണ്ടെന്നും എന്നാൽ വിപണിയിൽ ഏറ്റവും അടുത്തുള്ള ഗർഭനിരോധന മാർഗ്ഗം “റിസുഗ്” കുത്തിവെപ്പാണെന്നും അവർ വിശദീകരിച്ചു.

വ്യക്തിഗത ബീജകോശങ്ങളുടെ വാലുകളെ നശിപ്പിക്കുന്ന ഒരു ജെൽ ആണ് റിസുഗ്, ഇത് ബീജത്തെ അണ്ഡവുമായുള്ള സങ്കലനത്തെ തടഞ്ഞുകൊണ്ടാണ് ഗർഭനിരോധനം പ്രാവർത്തികമാകുന്നത്. 

ഇന്ത്യൻ ഗർഭനിരോധന കുത്തിവെപ്പ് സംബന്ധിച്ച് അറബ് മാധ്യമങ്ങളിലും പാശ്ചാത്യൻ മാധ്യമങ്ങളും ഏറെ ചർച്ചയായിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!