സ്കൂൾ ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കും വിധം വാഹനമോടിച്ച വാഹനത്തെ പിടികൂടി – വീഡിയോ

സൌദിയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ നിന്നും കുട്ടിയെ ഇറക്കുന്നതിനിടെ അപകടകരമാം വിധം ഓവർട്ടേക്ക് ചെയ്ത വാഹനത്തെ ഷർഖിയ ട്രാഫിക്ക് പിടികൂടി.

കുട്ടിയെ ഇറക്കാൻ ബസ് നിറുത്തിയ സമയത്ത് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡി.എച്ച്.എൽ കമ്പനിയിടെ ഡെലിവറി വാൻ ബസ്സിനെ ഓവർട്ടേക്ക് ചെയ്ത് കയറിപ്പോയത്. ബസ് ജീവനക്കാരൻ്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.  

സെപ്തംബർ 10 ന് ഒരു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വീഡിയോ ആണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. ഒരു വിദ്യാർത്ഥിയുടെ വീട്ടിന് മുന്നിൽ നിറുത്തിയ സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടന്ന് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനിടെയാണ് പെട്ടെന്ന് ഡെലിവറി വാൻ ഓവർട്ടേക്ക് ചെയ്ത് വരുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു. കൂടാതെ ഓവർടേക്ക് ചെയ്യുന്ന ഡ്രൈവറെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും അതേ സമയം ഒരു ഭയാനകമായ അപകടത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ജാഗ്രത പുലർത്തിയ ബസ് ഡ്രൈവറെ പ്രശംസിക്കുകയും ചെയ്തു.

ഓവർടേക്ക് ചെയ്ത ഡ്രൈവർ ഉൾപ്പെട്ട ഡെലിവറി കമ്പനി വിദ്യാർത്ഥിയോടും കുടുംബത്തോടും ആത്മാർത്ഥമായി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിശദാംശങ്ങൾ ഉന്നത മാനേജ്‌മെന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും ഡ്രൈവറുമായി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികളെ കയറ്റാനോ ഇറക്കാനോ സ്കൂൾ ബസ്സുകൾ നിർത്തുമ്പോൾ കടന്നുപോകുന്നത് ഗതാഗത നിയമലംഘനമാണെന്നും കുറ്റവാളിക്ക് 6000 റിയാൽ വരെ പിഴ ലഭിക്കുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായും പാലിക്കാൻ വാഹന ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണാം


Share
error: Content is protected !!