വാഹന പരിശോധന കേന്ദ്രങ്ങളും ബാങ്കുകളും വ്യാഴാഴ്ച പ്രവർത്തിക്കില്ല

സൌദി അറേബ്യയുടെ 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, അടുത്ത വ്യാഴാഴ്ച (22-09-2022) രാജ്യത്തുടനീളമുള്ള എല്ലാ വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളും  (للفحص الفني الدوري للسيارات – ഫഹസ് അൽ ദൌരിയ്യ) അടച്ചിടുന്നതായിരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ടെക്നിക്കൽ ഇൻസ്പെക്ഷൻ അറിയിച്ചു. വ്യാഴാഴ്ച വാഹന പരിശോധന നടത്തുവാനോ ഫഹസ് നേടുവാനോ സാധിക്കില്ല. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച സാധാരണപോലെയുള്ള അവധിയുമായിരിക്കും. അതിനാൽ സെപ്തംബർ 24 ന് ശനിയാഴ്ച മുതലാണ് രാജ്യത്തെ എല്ലാ വാഹന പരിശോധന കേന്ദ്രങ്ങളും പ്രവർത്തികുകയെന്നും അധികൃതർ വ്യക്തമാക്കി.

ദേശീയദിനത്തിൻ്റെ ഭാഗമായി അടുത്ത വ്യാഴാഴ്ച ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദേശീയദിനമായ സെപ്തംബർ 23 വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാലാണ് അതിന് പകരമായി വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!