മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി പ്രവാസിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ജോബിന്‍ ഒമാനില്‍ എത്തിയത്. 27 വയസ്സായിരുന്നു. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!