താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം അപകർത്തിൽപ്പെട്ടു തീപിടിച്ചു; മലയാളി വെന്തുമരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി കപ്പല്‍പള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടായത്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അല്‍ വക്രയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനാപകടത്തില്‍ നാസര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു. കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പിതാവ്: പുല്ലറക്കത്ത് മുഹമ്മദ്. മാതാവ്: ഫാത്തിമാബി. ഭാര്യ: സുഹറ. മക്കള്‍: നസ്‌റീന്‍, നസ്‌ന, നിസാം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share