പലര്‍ക്കും ഉംറ ബുക്കിംഗ് ലഭിക്കുന്നില്ല. കാരണം ഇതാണ്

മക്ക: ഇഅതമര്‍ന ആപ്പ് വഴി ഉംറ ബുക്കിംഗിന് പലര്‍ക്കും സാധിക്കുന്നില്ല എന്ന പരാതിക്ക് സൌദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നല്കി.

 

ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഇഅതമര്ന ആപ്പ്ളിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യുകയോ, നിലവിലുള്ള ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

 

പ്രശ്നം വീണ്ടും തുടരുകയാണെങ്കില്‍ പ്രൈവറ്റ് മെസ്സേജ് ആയി ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

 

ഉംറ നിര്‍വഹിക്കാനും, മദീനയില്‍ റൌദ പ്രവേശനത്തിനുമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആവശ്യമുള്ളത്.

Share