ഗാര്‍ഹിക പീഡനം; പരാതി നല്‍കിയ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ജിദ്ദ: ഗാർഹിക പീഡനത്തിന് പരാതി നൽകിയ അധ്യാപികയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. സൌദിയിലെ ജിദ്ദയിൽ സ്വദേശിയായ വഫാ അൽ-ഗാംദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന ദിവസം രാവിലെ ജോലിക്കായി സ്‌കൂളിൽ പോകുന്നതിന് മുമ്പ് അമ്പത്കാരനായ ഭർത്താവ് തന്നെ മർദിച്ചതായി അവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഭർത്താവിന് പോലീസിൽ നിന്ന് സമൻസ് കത്ത് ലഭിച്ചു, ഇതാണ് പ്രതിയായ ഭർത്താവിനെ പ്രകോപിപ്പിച്ചത്.

പ്രകോപിതനായ ഭർത്താവ് ഭാര്യ ജോലി കഴിഞ്ഞ് വരുന്നത് വരെ കാത്തിരുന്നു. അവൾ സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ഉടനെ വാതിലടച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു. ശേഷം കത്തിയെടുത്ത് രണ്ട് തവണ ഭാര്യയെ കുത്തി. ആദ്യത്തെ കുത്ത് കിഡ്‌നിയിൽ തട്ടിയെന്നും രണ്ടാമത്തേത് അവളുടെ കാലിൽ തട്ടിയെന്നും കൊല്ലപ്പെട്ട യുവതിയുെ ബന്ധക്കുൾ പറഞ്ഞു.

ഈ സമയത്ത് കുട്ടികൾ സ്കൂളിലായിരുന്നു. സംഭവത്തിന് ശേഷം മരുമകൻ അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ വിവാഹ ജീവിതകാലം മുഴുവനും മർദനവും തർക്കവും തുടർന്നിരുന്നുവെന്നും, എന്നാൽ ഇതാദ്യമായാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു.

വിവരമറിഞ്ഞ് സുരക്ഷാ ജീവനക്കാർ എത്തുന്നത് വരെ അക്രമി വീട്ടിൽ തന്നെയുണ്ടായിരുന്നു. ആ സമയത്ത് അയാൾ മാനസികമായി മോശമായ അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കൾ അവരുടെ ബന്ധുക്കൾക്കൊപ്പമാണ് ഇപ്പോഴുള്ളത്.

പ്രതിയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും മൃതദേഹ സംസ്കാര ദിവസങ്ങളിലും ദുഃഖാചരണങ്ങളിലും പങ്കെടുത്തിരുന്നു എന്നതും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ വ്യക്തമാക്കി. കേസ് ഫയൽ അന്വേഷണത്തിന്റെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!