സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ  തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിലായി നാലു പേർ മരിച്ചു. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് ഇന്നലെ രാത്രി അപകടങ്ങളുണ്ടായത്.

പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പരിക്കേറ്റവരും മരിച്ചവരും ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share