അബ്ഷർ പ്ലാറ്റ്‌ഫോമിൽ പ്രവാസികൾക്ക് പ്രയോജനപ്രദമായ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി – വീഡിയോ

അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ നിരവധി പൊതു സുരക്ഷാ സേവനങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ, ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി അറിയിച്ചു.

പോലീസ് ഇലക്ട്രോണിക് ബെയിൽ സേവനം, തോക്ക് ഗതാഗത പെർമിറ്റ് സേവനം, സ്വകാര്യ മേഖലയ്ക്കുള്ള വാഹന റിപ്പയർ പെർമിറ്റ് സേവനം, സ്വകാര്യ മേഖലയ്ക്കുള്ള പൊതുഗതാഗത വാഹന സേവനങ്ങൾ എന്നിവയാണ് അബ്ഷറിൽ പുതിയതായി ഉൾപ്പെടുത്തിയത്.

ഡിജിറ്റൽ പരിവർത്തനം പ്രാപ്തമാക്കുന്നതിനും സമയവും പ്രയത്നവും ലാഭിക്കുന്നതിനും ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്ന ഇലക്ട്രോണിക് സേവനങ്ങളും ഡിജിറ്റൽ പരിഹാരങ്ങളും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ലഭ്യമാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അബ്ഷർ പ്ലാറ്റ്ഫോമിൻ്റെ വിപുലീകരണം.

ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ “അബ്ഷർ” വഴി ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ മേഖലകൾക്കായി 350 ലധികം സേവനങ്ങൾ നൽകിവരുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം വരുന്ന താമസക്കാർക്കും, സന്ദർശകർക്കും, പൌരന്മാർക്കും മന്ത്രാലയത്തിന്റെ ആസ്ഥാനം സന്ദർശിക്കാതെ തന്നെ ആവശ്യമായ സേവനങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന സംയോജിത ഇലക്ട്രോണിക് സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

Share
error: Content is protected !!