യാത്രക്കാരന്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച വിലയേറിയ വാച്ചുകള്‍ വിമാനത്താവളത്തില്‍ പിടികൂടി – വീഡിയോ

നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടികൂടി. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍ തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു വാച്ചുകള്‍ കൊണ്ടുവന്നതെന്ന് കുവൈത്ത് കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അതേസമയം കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ട് പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു. രണ്ടുപേരെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നാല് കിലോഗ്രാം ഷാബു, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും കുവൈത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. യൂറോപ്യന്‍ രാജ്യത്ത് നിന്ന് തപാല്‍ സേവനം വഴിയെത്തിയ  25,000 കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.

അതേസമയം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. സമുദ്രമാര്‍ഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീയെ തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല

Share
error: Content is protected !!