ഇലക്ട്രിസിറ്റി ബിൽ അനുവദിക്കുന്ന തിയതിൽ മാറ്റം വന്നേക്കാം; കാരണം വ്യക്തമാക്കി സൌദി ഇലക്ട്രിസിറ്റി കമ്പനി

സൌദി അറേബ്യയിൽ ഇലക്ട്രിസിറ്റി ബിൽ പുറപ്പെടുവിക്കുന്ന തിയതി മാസംതോറും വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി.  കമ്പനിയുടെ റീഡിംഗ് സൈക്കിൾ മാറുന്നതിനനുസരിച്ച് ബിൽ ഇഷ്യു ചെയ്യുന്ന തിയിതിൽ മാറ്റം വരാനിടയുണ്ട്.

ബിൽ തുക അടയ്‌ക്കാനുള്ള അവസാന തീയതി ഓരോ ഗ്രിഗോറിയൻ മാസത്തിലേയും 28ാം തിയതിയാണെന്നും കമ്പനി വിശദീകരിച്ചു, എല്ലാ വരിക്കാർക്കും വിശ്വസനീയമായ സേവനങ്ങൾ നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഉപഭോക്താവിന് പ്രതിമാസ ബിൽ നൽകുന്ന തീയതിയും അതിന്റെ കാലാവധിയും സംബന്ധിച്ച അന്വേഷണത്തിന് മറുപടിയായാണ് സൌദി ഇലക്ട്രിസിറ്റി കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share