വിമാനയാത്രക്കിടെ യുവതിക്ക് സുഖപ്രസവം
വിമാനയാത്രക്കിടെ യുവതി വിമാനത്തിൽ പ്രസവിച്ചു. ഇസ്താംബൂളിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ നൈജീരിയൻ യുവതിയാണ് പ്രസവിച്ചത്.
തിങ്കളാഴ്ച തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നതിന് ശേഷം, ഏതാനും ദൂരം പിന്നിട്ടപ്പോഴായിരുന്നു നൈജീരിയൻ യുവതിയായ മിസ് ന്യൂകി ഇഫിയുമക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങിയത്.
തുടർന്ന്, വിമാനത്തിലെ ക്രൂ യുവതിയെ വിമാനത്തിനുള്ളിലെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. യാത്രക്കാരിൽ സഹായിക്കാൻ കഴിയുന്ന ഒരു ഡോക്ടർമാരുണ്ടോ എന്ന് വിമാന ജീവനക്കാർ അന്വേഷിച്ചു. ഇത് കേട്ട് യാത്രക്കാർക്കിടയിൽ നിന്നും ഒരു ഡോക്ടർ മുന്നോട്ട് വന്നു.
വിമാന ജീവനക്കാരുടെയും യാത്രക്കാരനായ ഡോക്ടറുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്.
തുടർന്ന്, വിമാനം വിയന്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങൾക്ക് ലഭിച്ച പ്രഥമശുശ്രൂഷകൾക്ക് യുവതി നന്ദി പറഞ്ഞു. യുവതിക്ക് ആവശ്യമായത് ചെയ്തതായി ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ഉദ്യോഗസ്ഥൻ ഹക്കൻ ഡോഗൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
യുവതിയെയും നവജാതശിശുവിനെയും അവർ വിയന്നയിലെ ഡോക്ടർമാർക്ക് കൈമാറിയെന്നും ഇരുവരും പൂർണ്ണ ആരോഗ്യവാന്മാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക