ഖത്തര്‍ എയര്‍വേയ്‌സിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരെ ക്ഷണിക്കുന്നു; വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ്
പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും.
ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് എപ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും തങ്ങളുടെ പ്രതിബദ്ധത ദൃഢമാകുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനായി ഖത്തർ എയർവെയ്‌സ് ഇന്ത്യയിൽ നിന്നും കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തയാറെടുക്കുന്നത്.
കോർപ്പറേറ്റ്, വാണിജ്യ, മാനേജ്മെന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, സേഫ്റ്റി തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
എന്നാൽ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികൃതർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഖത്തർ എയർവേയ്സ് റിക്രൂട്ട്മെൻ്റ് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്ന മുറക്ക് മലയാളം ന്യൂസ് ഡെസ്കിൽ അക്കാര്യം പ്രസിദ്ധീകരിക്കുന്നതാണ്.