നാട്ടിലേക്ക് പുറപ്പെട്ട മലയാളി വനിത വിമാനയാത്രക്കിടെ മരിച്ചു
ഭർത്താവിനോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വനിത മരിച്ചു. കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ മിനി എൽസാ ആന്റണിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിൽ പുറപ്പെട്ടവരായിരുന്നു ഇവർ. വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇവരെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു.
തുടർന്ന് വിമാനം പെട്ടെന്ന് തന്നെ നെടുംബാശ്ശേരി വിമാനത്താവളത്തിൽ വേഗത്തിൽ ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് റോയിയും ഈ വിമാനത്തിൽ ഉണ്ടായിരുന്നു. കൊച്ചുമുറിയിൽ ആന്റണിയുടെ മകളാണ്. മാതാവ്: റോസമ്മ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക