പ്രവാസികളുടെ താമസസ്ഥലത്ത് അനധികൃത റെസ്റ്റോറൻ്റും ബഖാലയും; ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി – ചിത്രങ്ങൾ
ദമ്മാം നഗരസഭക്കു കീഴില്‍ ഈസ്റ്റ് ദമാം ബലദിയ പരിധിയില്‍ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസുമായും ഇത്ആം ചാരിറ്റബിള്‍ സൊസൈറ്റിയുമായും സഹകരിച്ച് നഗരസഭാധികൃതര്‍ റെയ്ഡ് നടത്തി. തൊഴിലാളികളുടെ താമസസ്ഥലത്ത് നിയമ വിരുദ്ധമായി റെസ്റ്റോറന്റും ബഖാലയും പ്രവര്‍ത്തിച്ചിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ നഗരസഭാ, ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയാണ് താമസസ്ഥലത്ത് വിദേശികള്‍ റെസ്റ്റോറന്റും ബഖാലയും നടത്തിയിരുന്നത്. റെയ്ഡിനിടെ ഒമ്പതു ടണ്‍ ഭക്ഷ്യവസ്തുക്കളും ഭക്ഷണം പാകം ചെയ്യാനുള്ള ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. റെയ്ഡിനിടെ ഏതാനും തൊഴിലാളികള്‍ പിടിയിലായി. ശേഷിക്കുന്നവര്‍ ഓടിരക്ഷപ്പെട്ടു. താമസസ്ഥലം അടപ്പിച്ച അധികൃതര്‍ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക