ശീതളപാനീയങ്ങൾ നിരോധിക്കുവാൻ നീക്കമുണ്ടോ ? ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു
സൌദിയിൽ ശീതളപാനീയങ്ങൾ (Soft Drinks) ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും അത്തരം പാനീയങ്ങളുടെ പ്രചാരം രാജ്യത്ത് നിരോധിക്കാനുള്ള സാധ്യതയെക്കുറിച്ചും നടത്തിയ അന്വേഷണത്തോട് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പ്രതികരിച്ചു.
നിലവിൽ രാജ്യത്ത് ശീതളപാനീയങ്ങൾ നിരോധിക്കാനുള്ള നീക്കമില്ല. കാരണം അവയിൽ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും സുരക്ഷിതമാണെന്ന് വ്യക്തമായതാണ്. കൂടാതെ വിശ്വസനീയമായ അന്താരാഷ്ട്ര ബോഡികൾ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
ഇത്തരം പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനാലും പോഷകമൂല്യം കുറയുന്നതിനാലുമാണ് ഇത്തരം പാനീയങ്ങളുടെ ദോഷങ്ങൾക്ക് കാരണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക