താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
മലയാളി യുവാവ് ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ മഞ്ഞക്കണ്ടൻ സൈനുദ്ദീന്റെ മകൻ സിയാദ് (36) ആണു മരിച്ചത്. അബൂദാബി മസാർ സൊല്യൂഷൻസ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
ബുധനാഴ്ച രാത്രി താമസ സ്ഥലത്തിനടുത്തു നടന്നുപോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു. ഭാര്യ : ജസീല. രണ്ട് മക്കൾ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


