വാക്ക് തർക്കം: സൗദിയിൽ പ്രവാസിയെ നടുറോഡിൽ കുത്തിക്കൊന്നു, സ്വദേശി പൗരൻ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയൽ വിദേശിയെ നടുറോഡിൽ കുത്തിക്കൊന്നു. സൌദി തലസ്ഥാനമായ റിയാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിറിയൻ പൌരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വദേശി പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു.  കൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പട്ടാപകൽ നടുറോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. ട്രക്ക് ഡ്രൈവറായിരുന്ന സിറിയൻ പൌരനെ വാഹനം റോഡിൽ തടഞ്ഞ് നിറുത്തിയായിരുന്നു ആക്രമം. ഡ്രൈവറുടെ എതിർ ഭാഗത്തുള്ള വാതിൽ തുറന്ന് അകത്ത് കടത്ത അക്രമി ഡ്രൈവറെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.  തുടർന്ന് ഡോർ തുറന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന സിറിയൻ പൌരൻ റോഡിൽ കുഴഞ്ഞ് വീഴുന്നതും, ആക്രമി പിന്തുടർന്ന് കുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയത്ത് സമീപത്തുകൂടെ മറ്റ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നതും വീഡിയോയി. പതിഞ്ഞിട്ടുണ്ട്.

പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

Share