ഒരു മാസം മുമ്പ് അവധികഴിഞ്ഞെത്തിയ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
സൌദി അറേബ്യയിലെ ജീസാനിൽ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോഡ് ജില്ലയിലെ ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ പഞ്ചിക്കല്‍ ബുഖാരിയാണ് മരിച്ചത്. 41 വയസ്സായിരുന്നു.
ജിസാനിലെ അബുആരിശിൽ ഒരു ബഖാലയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. ജോലിക്കിടെ കുഴഞ്ഞ് വീഴുന്നത് കണ്ട് തൊട്ടടുത്ത കടകളിൽ ജോലി ചെയ്തിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം ജീസാനിലെ അബുഅരിഷ് ജനറൽ ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക