നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു – വിഡിയോ
നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്‌നയിൽ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകൾ കാണിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അൽപ സമയത്തേക്ക് ആരം സഹായത്തിനായി എത്തിയില്ല. നൃത്തത്തിൻ്റെ ഭാഗമായാണ് കിടക്കുന്നതെന്നാണ് പലരും കരുതിയിരുന്നത്.
ഏറെ സമയമായിട്ടും യോഗേഷ് ഗുപ്ത എഴുന്നേൽക്കാത്തതു കണ്ട് ‘ശിവന്റെ’ വേഷം ധരിച്ചയാൾ വേദിയിലെത്തി. ഗുപ്ത അബോധാവസ്ഥിയിലാണെന്ന് മനസ്സിലായതിടെ തുടർന്ന് ഇയാൾ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയിലുണ്ട്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണിൽ, കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് (കെകെ – 53) മരിച്ചിരുന്നു. മേയ് 28ന്, ആലപ്പുഴയിൽ ഒരു സംഗീത പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീറും മരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
एक और हादसा।
हंसते-गाते-नाचते हुए एक और मौत की LIVE तस्वीर। यह बहुत चिंताजनक ट्रेंड है। अब इसपर बहुत गंभीरता से व्यापक तरीक़े से बात होनी चाहये pic.twitter.com/FGPxQvWHit
— Narendra nath mishra (@iamnarendranath) September 8, 2022