മാസങ്ങൾക്കുള്ളിൽ സൗദി വനിതകൾ ഹറമൈൻ ട്രൈൻ ഓടിക്കും. പ്രധാന ജോലികളിൽ സൗദി വൽക്കരണം കൂടുതൽ ശക്തമാക്കും – ഗതാഗതമന്ത്രി

സൌദി അറേബ്യയിലെ പ്രാദേശിക വ്യവസായങ്ങളിലെ ചില പ്രധാന ജോലികളിൽ പൂർണ്ണമായും പ്രാദേശികവൽക്കരണം നടപ്പിലാക്കുവാൻ സജ്ജമാണന്നും, ഈ ജോലികളെല്ലാം സ്ത്രീകൾക്കും ജോലി ചെയ്യാൻ അവസരമൊരുക്കുമെന്നും ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ-ജാസർ പറഞ്ഞു.

പ്രാദേശിക വ്യവസായ ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് അൽ-ജാസർ ഇക്കാര്യം വിശദീകരിച്ചത്. എയർ ട്രാഫിക് കൺട്രോളറുടെയും മാരിടൈം റിലേയുടെയും ജോലിയും പൂർണമായും സ്വദേശിവൽക്കരിക്കും. കൂടാതെ കോ പൈലറ്റ് പദവിയും പൂർണ്ണമായും സ്വകാര്യവൽക്കരിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ നിലപാട്. പൈലറ്റിൻ്റെ ജോലിയും പൂർണ്ണമായും സ്വകാര്യവൽക്കരിക്കുവാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 

ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളിലും സ്ത്രീകളെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അൽ ജാസിർ വ്യക്തമാക്കി. അൽ ഹറമൈൻ ട്രൈൻ മാസങ്ങൾക്കുള്ളിൽ തന്നെ സൌദി വനിതകൾ ഓടിച്ച് തുടങ്ങും. അൽ ഹറമൈൻ ട്രൈനിലെ മുഴുവൻ ജോലികളും സ്വദേശികൾക്ക് മാത്രമാക്കും. അടുത്ത വർഷം ഈ മേഖലയിലെ 18 ജോലികളും പൂർണമായും സ്വദേശികൾക്ക് മാത്രമാക്കി നീക്കിവെക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കടലിന്റെയും അറേബ്യൻ ഗൾഫിന്റെയും തുറമുഖങ്ങളെ റെയിൽവേ വഴി ബന്ധിപ്പിക്കുന്ന ലാൻഡ് ബ്രിഡ്ജ് പദ്ധതിക്ക് നൂതനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും സമീപ ഭാവിയിൽ തന്നെ ഇത് നടപ്പിലാക്കി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ലാൻഡ് ബ്രിഡ്ജ് പ്രോജക്റ്റ് പോലുള്ള 30 പ്രധാന സംരംഭങ്ങളുൾപ്പെടെ ദേശീയ ഗതാഗത പദ്ധതിയിൽ 1,000 സംരംഭങ്ങളാണുള്ളത്. ഇത് ആഗോള ലോജിസ്റ്റിക് മേഖലയിൽ രാജ്യത്തിൻ്റെ പദവി ഉയർത്തുന്നതായിരിക്കുമെന്നും അൽ ജാസിർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!