മോഷ്ടിച്ച വിമാനവുമായി പൈലറ്റിൻ്റെ ഭീഷണി; നഗരത്തിന് മുകളിലൂടെ വിമാനം പറന്ന് നടക്കുന്നു, ജനങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പൊലീസ് – വീഡിയോ

യു.എസിൽ വിമാനം മോഷ്ടിച്ച് പൈലറ്റ് ഭീഷണിപ്പെടുത്തി. ഇിതനെ തുടർന്ന് നഗരത്തിൽ നിന്ന് താമസക്കാരെ ഒഴുപ്പിച്ചു തുടങ്ങി. മോഷ്ടിച്ച വിമാനവുമായി നഗരത്തിന് മുകളിലൂടെ പറത്തി കൊണ്ടിരിക്കുന്ന പൈലറ്റ്,  യുഎസിലെ മിസിസിപ്പി സ്റ്റേറ്റിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ വിമാനം ഇടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് യു.എസിലെ ടുപെലോ വിമാനത്താവളത്തിൽ നിന്ന് 9 സീറ്റുകളുള്ള വിമാനവുമായി മോഷ്ടാവ് രക്ഷപ്പെട്ടത്. ശേഷം ഒരു മണിക്കൂറിലധികം സയമം പട്ടണത്തിന് മുകളിലൂടെ വിമാനം പറന്നു. വിമാനം ഇടിക്കുമെന്നുള്ള ഭീഷണിയെ തുടർന്ന് മിസിസിപ്പിയിലെ ടുപെലോയിലെ നിരവധി സ്റ്റോറുകളും താമസക്കാരേയും പോലീസ് ഒഴിപ്പിച്ചു. പരമാവധി ആളുകളെ ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് പറഞ്ഞ് വിടുകയാണ് പൊലീസ്. പ്രദേശത്തുടനീളം ആംബുലൻസുകളും, പൊലീസ് വാഹനങ്ങളും ഫയർസർവീസ് ട്രക്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.   കൂടുതൽ അറിയിപ്പുകൾ ലഭിക്കുന്നത് വരെ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകണമെന്ന് അധികൃതർ ജനങ്ങളോടാവശ്യപ്പെട്ടു. വിമാനത്തിന്റെ വേഗ ശക്തി അനുസരിച്ച് അപകടമേഖല ടുപെലോ പ്രദേശത്തേക്കാൾ വളരെ വലുതാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

 

 

 

ടുപെലോ റീജിയണൽ എയർപോർട്ടിലെ ജീവനക്കാരനാണ് വിമാനം മോഷ്ടിച്ച പൈലറ്റ്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുള്ള 1987 ബീച്ച് സി 90 എയാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 8 മണിക്ക്  ശേഷം വിമാനം ടുപെലോയ്ക്ക് ചുറ്റുമുള്ള വ്യോമമേഖല വിട്ട് അടുത്തുള്ള ബ്ലൂ സ്പ്രിംഗ്‌സിലെ ടൊയോട്ട നിർമ്മാണ പ്ലാന്റിന് സമീപം പറക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

മനഃപൂർവം വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ടുപെലോ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമപാലകരും എമർജൻസി മാനേജർമാരും ഈ അപകടകരമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. എല്ലാ പൗരന്മാരും ജാഗ്രത പാലിക്കുകയും ടുപെലോ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്നും അധികൃതർ ജനങ്ങളോടാവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!