സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സൌദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ജിസാനിലെ ബെയ്ഷ് എക്കണോമിക്സ് സിറ്റിയിൽ ജോലി ചെയ്യുന്ന മലപ്പുറം ചെമ്മാട് കരിപ്പറമ്പ് കുഞ്ഞിഹസൻ ഹാജിയുടെ മകൻ പുതുമ്മണ്ണിൽ ബഷീറാണ് മരിച്ചത്. 54 വയസ്സായിരുന്നു.
ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സ നടന്ന് വരുന്നതിനിടെയാണ് മരണം. മൂന്നവർഷം മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസയുടെ സഹോദരാണ് മരിച്ച ബഷീർ. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക