ഇൻഡിഗോ ക്ഷമാപണം നടത്തിയതായി ഇ.പി.ജയരാജൻ. വിമാനയാത്രയേക്കാള് സുഖം ട്രെയിന്‍ യാത്ര
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ കൈയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ തനിക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കിൽ കന്പനി ഖേദം പ്രകടിപ്പിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
എന്നാല്‍ രേഖാമൂലം ക്ഷമാപണം പ്രകടിപ്പിക്കാത്തതിനാൽ തന്റെ ഇൻഡിഗോ ബഹിഷ്കരണം തുടരുമെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലെ യാത്രയാണ് ഏറ്റവും സുഖകരമെന്നും അദേഹം കൂട്ടിച്ചേർത്തു.
ജെൻഡർ ന്യൂട്ട്രൽ യൂണിഫോം വിഷയത്തിൽ സമസ്ത സ്വീകരിച്ച നിലപാട് ശരിയാണെന്നും ജയരാജൻ പറഞ്ഞു.