വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയിരുന്ന എട്ടംഗ സംഘം പിടിയിലായി; പിടിയിലായവരിൽ സ്വദേശി വനിതയുൾപ്പെടെ മൂന്ന് പേർ സ്ത്രീകൾ
സൌദിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന 8 അംഗ സംഘം പിടിയിലായി. ആഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കൊള്ളയടിച്ചിരുന്ന സംഘത്തെ റിയാദ് പോലീസാണ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ 5 പേർ യെമൻ പൌരന്മാരും, ഒരാൾ സൌദി വനിതയുമാണ്. കൂടാതെ ബുർക്കിനാബെൻ സ്ത്രീയും താമസ ചട്ടം ലഘിച്ച് ജോലിക്ക് ഹാജാരാകാതെ കഴിഞ്ഞിരുന്ന ഒരു ബുറുണ്ടിയൻ സ്ത്രീയും പിടിയിലായ സംഘത്തിലുണ്ട്.
മോഷ്ടിച്ച സാധനങ്ങൾ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന നടത്തുകയായിരുന്നു പിടിയിലായ രണ്ട് സ്ത്രീകളുടെ പങ്ക്. മോഷ്ടിച്ച വസ്തുക്കളുടെ ഒരു ശേഖരം തന്നെ പൊലീസ് കണ്ടെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
❗ കുറഞ്ഞ ചെലവിൽ സൗദിയിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും. കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര. 90 ദിവസത്തെ ഉംറ വിസയും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്❗👇
📞0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.