വ്യാജ ഇന്ധന വില്‍പ്പന; ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍
സൗദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന നിയമം ലംഘിച്ച ഇയാളെ ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി വിധിക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി പ്രതിക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്. തനിക്കെതിരെ പുറപ്പെടുവിച്ച വിധി ഇയാള്‍ സ്വന്തം ചെലവില്‍ രണ്ടു പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിശോധനയില്‍ ഇന്ധനത്തില്‍ മറ്റ് വസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
വാണിജ്യ വിരുദ്ധ തട്ടിപ്പിന് രണ്ടു ദശലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷം തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക. ഇതിന് പുറമെ നിയമലംഘകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും സൗദി പൗരന്മാര്‍ അല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക