സൗദി ടൂറിസ്റ്റ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു; ജിസിസി ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശികൾക്കും പൗരന്മാർക്കും സൗദിയിലേക്ക് വരാൻ ഇ വിസ അനുവദിക്കും
ടൂറിസ്റ്റ് വിസ നിയമത്തിൽ സൌദി ടൂറിസം മന്ത്രാലയം കൂടുതൽ ഭേദതഗതികൾ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര ആവശ്യത്തിനായി സൌദി സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ ഉൾപ്പെടുത്തികൊണ്ടാണ് ഭേതഗതി.
പരിഷ്കരിച്ച മാറ്റങ്ങളനുസരിച്ച്, ജിസിസി രാജ്യങ്ങളിലെ പൌരന്മാർക്കും, റസിഡൻ്റ് വിസയുള്ള വിദേശികൾക്കും സൌദി സന്ദർശിക്കാൻ ഓൺലൈൻ വിസ സേവനം അനുവദിച്ചു. കൂടാതെ ഷെൻങ്കൻ വിസയുള്ളവർക്കും, അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാർക്കും വിദേശികൾക്കും സൌദി സന്ദർശിക്കുന്നതിനുള്ള ഓൺലൈൻ വിസ ലഭ്യമാണ്.
https://www.visitsaudi.com/en എന്ന സൈറ്റ് തുറന്ന് Apply for E Visa എന്ന ലിങ്ക് വഴിയാണ് ഓൺലൈൻ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രൊഫഷനുകൾ അനുസരിച്ച് അതാത് രാജ്യങ്ങളിലെ റസിഡൻസി വിസ മൂന്ന് മാസത്തിൽ കുറയാത്ത കാലാവധിയുണ്ടെങ്കിൽ, അത്തരക്കാർക്ക് സൌദി ഇ വിസ ലഭിക്കുന്നതാണ്. വിസ ഉടമയുടെ കൂടെ വരുന്ന ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളും സ്പോൺസർമാരോടൊപ്പം വരുന്ന ഗാർഹിക സേവന തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും.
യു.എസ്, യു.കെ, ഷെൻങ്കൻ എന്നീ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയിലോ, ബിസിനസ് വിസയിലോ, തൊഴിൽ വിസയിലോ ഒരു തവണയെങ്കിലും പ്രവേശിച്ചവർക്കും സൌദിയിലേക്ക് ഫസ്റ്റ് ഡിഗ്രി ബന്ധുക്കളോടൊപ്പം വരാൻ ഇ വിസ ലഭിക്കും. കൂടാതെ യു.എസ്, യു.കെ, യൂറോപ്പ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിലെ സ്ഥിര താമസക്കാർക്കും അടുത്ത ബന്ധുക്കളോടൊപ്പം സൌദിയിലേക്ക് വരാൻ ഇ വിസ അനുവദിക്കും.
മേൽപറഞ്ഞ ചട്ടപ്രകാരം ജിസിസി രാജ്യങ്ങിലോ, യുഎസ്, യുകെ, ഷെൻങ്കൻ എന്നീ രാജ്യങ്ങളിലോ വിസയുള്ള ഇന്ത്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
സൌദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ തങ്ങളുടെ രാജ്യത്തെ എംബസിയിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധന ഇതോെ ഇല്ലാതായി.
ഭേതഗതി വരുത്തിയ ഇ വിസ ചട്ടങ്ങളെ കുറിച്ചുള്ള കൂടുതൽ വിശാദംശങ്ങളറിയുവാനും, വിസക്ക് അപേക്ഷിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക അറിയാനും https://www.visitsaudi.com/en എന്ന സൈറ്റിലോ, അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ https://www.mofa.gov.sa/എന്ന സൈറ്റോ സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക