ഓട്ടോപൈലറ്റ് സംവിധാനം തകരാറായി; സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

ഓട്ടോപൈലറ്റ് സംവിധാനത്തിലെ തകരാർ കാരണം വ്യാഴാഴ്ച രാവിലെ നാസിക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നുയർന്ന ഉടൻ ഡൽഹിയിൽ തിരിച്ചിറക്കിയതായി എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

സ്പൈസ് ജെറ്റിൻ്റെ ബോയിംഗ് 737 വിമാനമാണ് ഓട്ടോപൈലറ്റ് സംവിധാനം തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയതായി ഡിജിസിഎയും സ്ഥിരീകരിച്ചു. തുടർന്ന് യാത്രക്കാരെ  ചെറിയ ക്യു400 വിമാനത്തിലേക്ക് മാറ്റി.

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 6:54 ന് പറന്നുയർന്നിരുന്ന SG 8363 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്.

കഴിഞ്ഞ മാസങ്ങളിൽ സ്‌പൈസ് ജെറ്റിനെ ബാധിച്ചിട്ടുള്ള മിഡ്-എയർ തകരാറുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. നിലവിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവുകൾ പ്രകാരം സ്പൈസ് ജെറ്റ് അതിന്റെ 50 ശതമാനത്തിൽ കൂടുതൽ വിമാന സർവീസുകൾ നടത്താറില്ല.

ജൂൺ 19-ജൂലൈ 5 കാലയളവിൽ കുറഞ്ഞത് എട്ട് സാങ്കേതിക തകരാറുകളുണ്ടായതിനാൽ റെഗുലേറ്റർ ജൂലൈയിൽ എയർലൈനിന്റെ വിമാനങ്ങൾക്ക് എട്ടാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!